Advertisement

‘വിട്ടുതരാന്‍ മനസില്ല’; ഇന്‍ജുറി ടൈമില്‍ കൊളംബിയയുടെ സമനില ഗോള്‍ (മത്സരം എക്‌സ്ട്രാ ടൈമിലേക്ക്)

July 4, 2018
Google News 3 minutes Read

ഇംഗ്ലണ്ട് – കൊളംബിയ പ്രീക്വാര്‍ട്ടര്‍ മത്സരം ചൂടുപിടിക്കുന്നു. മത്സരത്തിന്റെ നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനില പാലിച്ചു. 57-ാം മിനിറ്റില്‍ ഇംഗ്ലണ്ട് നായകന്‍ നേടിയ പെനാല്‍റ്റി ഗോളിന് ഇന്‍ജുറി ടൈമിലായിരുന്നു കൊളംബിയയുടെ തിരിച്ചടി. അവസാന വിസില്‍ മുഴങ്ങാന്‍ 2 മിനിറ്റ് മാത്രം ശേഷിക്കേ യെറി മിന കൊളംബിയയുടെ രക്ഷകനായി. ഉജ്ജ്വലമായ ഒരു ഹെഡര്‍ ഗോളായിരുന്നു യെറി മിനയുടേത്. സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here