ആറാടി കെയ്ന്‍; ഇംഗ്ലണ്ടിന് ലീഡ് (1-0)
റഷ്യന്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനായി ഇംഗ്ലണ്ട് താരം ഹാരി കെയ്‌ന്റെ തേരോട്ടം. കൊളംബിയ – ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ മത്സരം പുരോഗമിക്കുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലീഷ് നിര ലീഡ് ചെയ്യുന്നു. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ സ്വന്തമാക്കിയത്. റഷ്യന്‍ ലോകകപ്പിലെ ആറാം ഗോളാണ് കെയ്ന്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന് അനുകൂലമായ കോര്‍ണര്‍ കിക്കിന്റെ സമയത്ത് ഹെഡറിനായി ശ്രമിച്ച ഹാരി കെയ്‌നെ കൊളംബിയ താരം കാര്‍ലോസ് സാഞ്ചസ് പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിച്ചു, സാഞ്ചസിന് മഞ്ഞ കാര്‍ഡും. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഗോള്‍ സ്‌കോര്‍ ചെയ്തു.
Get in #COLENG #WorldCup #EnglandvColombia #Kane pic.twitter.com/gTZLA1vpfc
— Pratish Chudasama (@pratish77) July 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here