Advertisement

80 കോടി പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന നക്ഷത്രക്കൂട്ടം കണ്ടെത്തി

July 4, 2018
Google News 2 minutes Read

ഭൂമിയിൽ നിന്ന് 80 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്യാലക്‌സി ക്ലസ്റ്റർ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ കൃത്രിമോപഗ്രഹമായ ആസ്‌ട്രോസാറ്റ് കണ്ടെത്തി. ആബേൽ 2256 എന്ന് പേരു നൽകിയിരിക്കുന്ന ഈ ഗ്യാലക്‌സി മൂന്ന് വ്യത്യസ്ത ഗ്യാലക്‌സികളുടെ കൂട്ടമാണ്. ഭാവിയിൽ ഇവ ഓരോന്നും വ്യത്യസ്ത ഗ്യാലക്‌സികളായി രൂപാന്തരം പ്രാപിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സംയോജിച്ചിരിക്കുന്ന ഈ മൂന്ന് ഗ്യാലക്‌സി ക്ലസ്റ്ററുകളിലായി 500 ഗ്യാലക്‌സികളാണുള്ളത്. പ്രപഞ്ചത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഗ്യാലക്‌സിയെക്കാൾ നൂറ് മടങ്ങ് വലുതും 1500 മടങ്ങ് ഭാരമേറിയതുമാണിത്. ഈ ഗ്യാലക്‌സികളിൽ ആറെണ്ണത്തെ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ഇവയിൽ കണ്ടെത്തിയ തിളക്കമേറിയ വസ്തുക്കൾ ഗ്യാലക്‌സിയിലെ നക്ഷത്രങ്ങളാണെന്ന നിഗമനത്തിൽ എത്തിയത്.

Isro’s Astrosat captures image of galaxy cluster 800 million light years away from earth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here