‘ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ല ‘; കെജ്രിവാള്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ വിജയം

സുപ്രീംകോടതി കയറിയ അധികാരത്തര്‍ക്കത്തില്‍ കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസം. ദില്ലി ലെഫ്. ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന സുപ്രീംകോടതി വിധി ആംആദ്മി സര്‍ക്കാരിന് പുതുജീവന്‍ പകരുന്നതാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ലെഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കുന്നത്. അതേ സമയം, ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ലെന്നും വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലിയിലെ ഭരണത്തലവന്‍ ലെഫ്. ഗവര്‍ണറാണെന്ന് വ്യക്തമാക്കുന്ന വിധിയില്‍ അദ്ദേഹത്തിന്റെ അധികാരത്തില്‍ നിയന്ത്രണങ്ങളുണ്ടെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന അധികാര പരിധിയില്‍ ഇടപെടരുതെന്നും ഭൂരിപക്ഷ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് കേസില്‍ ഭൂരിപക്ഷ വിധി പറഞ്ഞത്. ഭരണഘടനാ ബഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേസില്‍ പ്രത്യേകം വിധി പറഞ്ഞു.
ജ. ഡി വൈ ചന്ദ്രചൂഡിന്റെ വിധി : ലെഫ്. ഗവര്‍ണറുടെ അധികാരം പരിമിതമാണ്. ഭരണഘടനയ്ക്ക് അനുസരിച്ചാണ് ലെഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ലെഫ്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കണം
ജ. അശോക് ഭൂഷണിന്റെ വിധി : മന്ത്രിസഭയുടെ എല്ലാ തീരുമാനവും ലെഫ്. ഗവര്‍ണര്‍ അംഗീകരിക്കേണ്ട. ഭരണഘടനയ്ക്ക് വിരുദ്ധമായി മന്ത്രിസഭ പ്രവര്‍ത്തിച്ചാല്‍ ലെഫ്. ഗവര്‍ണര്‍ക്ക് ഇടപെടാം.
Its a landmark judgement by Supreme Court. Now Delhi Govt will not have to send their files to LG for approval, now work will not be stalled. I thank the SC, its a big win for democracy Manish Sisodia,Delhi Deputy Chief Minister pic.twitter.com/U2Pa3jDkSz
— ANI (@ANI) July 4, 2018
സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വിധി ചരിത്രപരമാണെന്ന് പറഞ്ഞ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിക്ക് നന്ദി രേഖപ്പെടുത്തി.
I think what SC has said is very clear. As per Article 239 (AA) of the Constitution, Delhi is not a state,it is a UT.If Delhi Govt&LG don’t work together then Delhi will face problems. Congress ruled Delhi for 15 years, no conflict took place then: Sheila Dikshit, Former Delhi CM pic.twitter.com/UhRLmovOKN
— ANI (@ANI) July 4, 2018
ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. ദില്ലിയില്‍ സര്‍ക്കാരും ലെഫ്. ഗവര്‍ണറും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ച പതിനഞ്ചുവര്‍ഷം ദില്ലിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here