Advertisement

ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം: ഇ.ടി. മുഹമ്മദ് ബഷീര്‍

July 5, 2018
Google News 1 minute Read

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ പോപ്പുലര്‍ ഫ്രണ്ട് – കാമ്പസ് ഫ്രണ്ട് – എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നവരോട് താല്‍പര്യമില്ലെന്ന് എംപി പറഞ്ഞു. ഇസ്ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി എസ്ഡിപിഐയെ തള്ളിപറയുകയും ചെയ്തു. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here