അഭിമന്യുവിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് നിഗമനം. മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
അതിനിടെ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലു പേരാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പനങ്ങാട് സ്വദേശി സെയ്ഫുദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് കമ്മീഷ്ണര്‍ എം. ബി. ദിനേശ് പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here