രാജ്യത്ത് 70% കാര്‍ വാങ്ങലുകളും സ്മാര്‍ട്ട് ഫോണുകളുടെ സ്വാധീനത്തിൽ

രാജ്യത്ത് 70% കാര്‍ വാങ്ങലുകളും സ്മാര്‍ട്ട് ഫോണുകളുടെ സ്വാധീനത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ അഞ്ചില്‍ നാല് കാര്‍ വാങ്ങലുകളും സ്മാര്‍ട്ട് ഫോണുകളുടെ സ്വാധീനത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്കും കെപിഎംജിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. മൊബൈല്‍ വഴിയാണ് മിക്ക വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ പരസ്യങ്ങള്‍ വ്യാപിപ്പിക്കുന്നത്. 2022 ഓടെ 10 ലക്ഷം കാറുകളുടെ അധിക വില്‍പ്പനയാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.
വാഹന ഡിമാന്‍ഡ് കൂടുമ്പോള്‍ വരാനിരിക്കുന്ന വാഹനങ്ങളെപ്പറ്റി തിരയുന്ന ഉപഭോക്താക്കള്‍ സ്മാര്‍ട്ട് ഫോണിന്റെ സഹായമാണ് തേടുന്നത്. മൊബൈല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടേതാണ് വരും നാളുകള്‍ എന്ന സൂചന കൂടിയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here