അഭിമന്യുവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു, ആറ് പേര്‍ കൊച്ചി സ്വദേശികള്‍

മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ആറുപേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്. സംഭവം നടന്നതിന് ശേഷം ഇവര്‍ ഒളിവിലാണ്. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള സൈഫുദ്ദീനാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. 15പേരാണ് അഭിമന്യുവിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. 15 പ്രതികളിൽ എട്ടു പേർക്കായിട്ടാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇവരുടെ ചിത്രങ്ങളും പാസ്പോർട് നമ്പരുമടക്കമുള്ള വിവരങ്ങള്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കി.
എസ്ഡിപിഐ നേതാക്കള്‍ അടക്കമുള്ളവരുടെ ടെലിഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here