Advertisement

അഭിമന്യു വധം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

July 6, 2018
0 minutes Read

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി അഭിമന്യു കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ മാറ്റി. സി.ഐ. അന്തലാലിനെ അന്വേഷണചുമതലയില്‍ നിന്ന് നീക്കി പകരം എസ്. ടി. സുരേഷ് കുമാറിന് ചുമതല നല്‍കി. നിലവില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷ്ണറാണ് എസ്.ടി. സുരേഷ് കുമാര്‍. കേരളത്തിന് പുറത്തും അകത്തുമായി 10 സംഘങ്ങളായി അന്വേഷണം വിപുലീകരിക്കും. ചില പ്രതികള്‍ കേരളം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കസ്റ്റഡിയപേക്ഷ ശരിയായ നിലയില്‍ സമര്‍പ്പിക്കാത്തതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ. അനന്തലാലിനെ കഴിഞ്ഞ ദിവസം കോടതി ശാസിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ആദ്യം ഹാജരാക്കിയപ്പോള്‍ തന്നെ കസ്‌റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ശരിയായ നിലയില്‍ സത്യവാങ്‌മൂലം സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ കേസ്‌ പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്‌മൂലത്തില്‍ ഒപ്പു വയ്‌ക്കാത്തതാണ്‌ കോടതിയുടെ ശാസനയ്‌ക്കു കാരണമായത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top