തായ്ലാന്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആള്‍ മരിച്ചു

യ്ലാന്റില്‍ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട് പോയ ഫുട്ബോള്‍ കോച്ചിനേയും കുട്ടികളേയും രക്ഷിക്കാന്‍ നിയോഗിച്ച സംഘത്തിലൊരാള്‍ ഒാക്സിജന്‍ കിട്ടാതെ മരിച്ചു. മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാനാണ് മരിച്ചത്.
ഗുഹയില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമം ഇന്നലെയാണ് ആരംഭിച്ചത്. ജൂണ്‍ 23നാണ് കുട്ടികള്‍ ഗൂഹയ്ക്കുള്ളില്‍പ്പെട്ടത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്തുന്നത്. മഴ നനയാതെ ഇരിക്കാനാണ് ഇവര്‍ ഗുഹയില്‍ കയറിയത്. എന്നാല്‍ പിന്നീട് പെയ്ത മഴയില്‍ വെള്ളവും ചളിയും കയറി ഗുഹയിലേക്കുള്ള വഴി പൂര്‍ണ്ണമായും അടഞ്ഞ് പോകുകയായിരുന്നു. ആരോഗ്യസംഘവും കൗൺസിലർമാരും കുട്ടികൾക്ക് ഭക്ഷണവും അവശ്യസഹായങ്ങളും എത്തിക്കുകയാണ് ഇപ്പോള്‍. ഇതിനിടെയാണ് ഇപ്പോള്‍ ഓക്സിജന്‍ കിട്ടാതെ രക്ഷാപ്രവര്‍ത്തകന്‍ മരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here