Advertisement

ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

July 6, 2018
Google News 0 minutes Read
arrest nipah

ഉത്തര്‍ പ്രദേശില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉന്നാവോയിലാണ് സംഭവം. പീഡിപ്പിച്ചതിന് ശേഷം ഇവര്‍ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തില്‍ രാഹുല്‍, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ഗംഗാഘട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പേരാണ് വീഡിയോയില്‍ ഉള്ളത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആറ് പേര്‍ ചേര്‍ന്ന് കുട്ടിയെ വലിച്ചിഴയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്നെ ഒന്നും ചെയ്യരുതെന്ന് പെണ്‍കുട്ടി യാചിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here