Advertisement

ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പര സമനിലയില്‍; അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകം

July 7, 2018
Google News 1 minute Read

ഇന്ത്യ – ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1 – 1 സമനിലയില്‍. അവസാനത്തെയും മൂന്നാമത്തെയും ഏകദിനം ഇരു ടീമുകള്‍ക്കും നിര്‍ണായകം. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു. 58 റണ്‍സ് നേടി പുറത്താകാതെ നിന്ന അലക്‌സ് ഹെയ്ല്‍സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 47 റണ്‍സും എം.എസ്. ധോണി 32 റണ്‍സും നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here