ഒൻപതാം ദിവസത്തിലേക്ക്; മേളയിൽ തിരക്ക് തന്നെ..!

neyattinkara flowers shopping festival 9th day

നെയ്യാറ്റിൻകര മുൻസിപ്പൽ മൈതാനിയിൽ ജൂൺ 29 ന് ആരംഭിച്ച ഫ്ലവേഴ്സിന്റെ കലാ വ്യാപാര വിപണന മേളയായ ഇൻഡ്രോയൽ ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ എട്ട് നാളുകൾ പിന്നിട്ടു. ഇതിനോടകം തന്നെ നെയ്യാറ്റിൻരയുടെ ഷോപ്പിംഗ് സംസ്കാരത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ കഴിഞ്ഞ മേളയിൽ ഇന്നലെയും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകരായ ചന്ദ്രലേഖ, സോമദാസ് എന്നിവർ ചേർന്ന് നയിച്ച ഗാനമേള, റോബോ സാപ്പിയൻസ് കൊല്ലത്തിന്റെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ ഷാലു മുണ്ടക്കയം, പ്രശാന്ത് തിരു വാർപ്പ് എന്നിവരുടെ കോമഡി ഷോ എന്നിവ ഇന്നലെ മേളയുടെ ഭാഗമായി അരങ്ങേറി.

neyattinkara flowers shopping festival 9th day

ഇന്ന് ദുർഗ വിശ്വനാഥ്, സുദർശൻ എന്നിവരുടെ ഗാനമേള , റോയൽ സിറ്റി ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളുടെ കോമഡി ഷോ എന്നിവ മേളയിൽ അരങ്ങേറും.

ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖരുടെ മെഴുക് പ്രതിമകൾ ഉൾപ്പെടുന്ന വാക്സ് മ്യൂസിയം, 202 ലധികം ചക്ക വിഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചക്ക മഹോത്സവം, 200 ലധികം പക്ഷി മൃഗാദികളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരിക്കുന്ന അക്വാ പെറ്റ് ഷോ എന്നിവയാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. ഒപ്പം ഒരു കുടുംബത്തിന് വേണ്ട മുഴുവൻ അവശ്യവസ്തുക്കളും ഷോപ്പിംഗ് ഫെസ്റ്റിവലിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

neyattinkara flowers shopping festival 9th day

ഇൻഡ്രോയൽ ഫർണിച്ചേഴ്സാണ് മേളയുടെ ഔദ്യോഗിക പാർട്ണർ. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ പാർട്ണറും, ആർ ബി പാലസ് ഹോസ്പിറ്റാലിറ്റി പാർട്ണറും ആറ്റിൻകര ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് പാർട്ണറും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.

neyattinkara flowers shopping festival 9th day

മേള ജൂലൈ 9 ന് സമാപിക്കും.

neyattinkara flowers shopping festival 9th day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top