നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു. 74 വയസായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് നാടക രംഗത്ത് പ്രവർത്തിച്ച മോഹനകൃഷ്ണൻ സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരുമായുള്ള അടുപ്പം കാരണമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്.(Mezhathur Mohanakrishnan passes away)
ആയുഷ്‌കാലം, ഭൂതക്കണ്ണാടി, കാരുണ്യം, അയാൾ കഥയെഴുതുകയാണ്, പുനരധിവാസം, തന്മാത്ര, അപ്പോത്തിക്കിരി എന്നിവയാണ് അഭിനയിച്ച പ്രധാന സിനിമകൾ.
തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് , ലക്ഷ്മി.
Story Highlights : Mezhathur Mohanakrishnan passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here