Advertisement

അഭിമന്യു കൊലക്കേസ്; രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

July 7, 2018
Google News 0 minutes Read
two more sdpi workers booked in connection with abhmanyu murder case

മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കോളേജ് ക്യാമ്പസിൽ വെച്ച് കുത്തിക്കൊന്ന കേസിൽ ഇന്ന് രണ്ട് പേർ കൂടി അറസ്റ്റിലായി. പ്രതികളെ സഹായിച്ച നവാസ്, ജാഫ്രി എന്നിവരാണ് പിടിയിലായത്. ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

എറണാകുളം നെട്ടൂരിൽ നിന്ന് ഒളിവിൽ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂർ സ്വദേശികളിലൊരാൾ കൈവെട്ട് കേസിൽ ഉൾപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here