ബീഹാറില്‍ ജെഡിയു – ബിജെപി സഖ്യം തുടരും

ബീഹാറില്‍ ജെഡിയു – ബിജെപി സഖ്യം തുടരാന്‍ തീരുമാനം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം തുടരും. എന്നാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു തനിച്ച് മത്സരിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.
ബിജെപി ബന്ധം ഉപേക്ഷിച്ച് ജെഡിയു മഹാസഖ്യത്തിലേക്ക് തിരിച്ചുവരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി സഖ്യം തുടരുമെന്ന വിശദീകരണവുമായി ജെഡിയു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്തുവന്നത്.
പാര്‍ട്ടി ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയിലെ ബീഹാര്‍ നിവാസിലായിരുന്നു യോഗം. മുതിര്‍ന്ന നേതാക്കളെല്ലാം നിതീഷിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ബീഹാറില്‍ മാത്രമായിരിക്കും ബിജെപി – ജെഡിയു സഖ്യമെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here