‘ഭഗവാന്‍ ശ്രീരാമന് പോലും ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ല’: ബിജെപി എംഎല്‍എ
രാജ്യത്ത് വര്‍ധിച്ചുവരുന്ന ബലാത്സംഗ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഭഗവാന്‍ ശ്രീരാമന് പോലും കഴിയില്ലെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര നാരായണ്‍ സിംഗ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സുരേന്ദ്ര നാരായണ്‍. ഇതിനു മുന്‍പും ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. സാക്ഷാല്‍ ശ്രീരാമന് പോലും ഇത്തരം സംഭവങ്ങള്‍ തടയാന്‍ സാധിക്കില്ലെന്ന് ആത്മവിശ്വാസത്തോടെയാണ് താന്‍ പറയുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഇത് സ്വാഭാവിക മലിനീകരണമാണ്. മറ്റുള്ളവരെ സ്വന്തം കുടുംബാംഗമായും സഹോദരിമാരായും കാണേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണഘടനയിലൂടെയല്ല മൂല്യങ്ങളിലൂടെ മാത്രമേ നമുക്കിത് നിയന്ത്രിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ വര്‍ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here