‘കോണ്‍ഗ്രസുമായി സഹകരിക്കാം, പ്രധാനമന്ത്രിയാകേണ്ട’: മമത ബാനര്‍ജി
ബിജെപിയെ കേന്ദ്ര ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. സോണിയ ഗാന്ധിയുമായി നല്ല ബന്ധത്തിലാണ്. ശിവസേനയടക്കമുള്ള പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതേ സമയം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസിന് കൂടുതൽ സീറ്റ് കിട്ടിയാൽ ബി.ജെ.പി വിരുദ്ധ മുന്നണിയെ കോണ്‍ഗ്രസിന് നയിക്കാം. പ്രാദേശിക പാര്‍ട്ടി കൂട്ടുകെട്ടിനാണ് മുന്‍തൂക്കമെങ്കിൽ ആ പാര്‍ട്ടികള്‍ നിര്‍ണായകമാകും. പ്രധാനമന്ത്രി പദത്തിലേയ്ക്ക് താനില്ലെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ രാഹുലിന് പ്രധാനമന്ത്രിയാകാമെന്നും വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ മമത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here