യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കൊല; ഘാതകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കൊലചെയ്തവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥി ശരത് കൊപ്പുവാണ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ചത്. മിസൊറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കന്‍സാസ് സിറ്റിയെ ഒരു റെസ്റ്റോറന്റില്‍ വച്ചാണ് ശരതിന് വെടിയേറ്റത്. മരണം ഷിക്കോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഹൈദ്രാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്ത ശരത് ഈ വര്‍ഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തിയത്. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 687600രൂപയാണ് പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകിയുടെ ദൃശ്യങ്ങള്‍ കന്‍സാസ് പോലീസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
price money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here