Advertisement

‘റഷ്യന്‍ വിപ്ലവം’ അവസാനിച്ചു!!! ; ക്രൊയേഷ്യ സെമി ഫൈനലില്‍ (2-2) (4-3)

July 8, 2018
Google News 16 minutes Read

ഫിഫ ലോക റാങ്കിംഗില്‍ 70-ാം സ്ഥാനത്താണ് റഷ്യ. ആതിഥേയരാണെന്നതിനാല്‍ ലോകകപ്പില്‍ അവര്‍ ബൂട്ടണിയുന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല ഇതുപോലൊരു വിപ്ലവം സൃഷ്ടിക്കാനുള്ള കരുത്ത് ആതിഥേയരുടെ കുഞ്ഞന്‍പടയ്ക്ക് ഉണ്ടാകുമെന്ന്. ഓരോ മത്സരങ്ങള്‍ കഴിയും തോറും അവര്‍ വിസ്മയിപ്പിച്ചു. പാതിവഴിയില്‍ വന്‍മരങ്ങളെല്ലാം കടപുഴകി വീണപ്പോള്‍ റഷ്യ മുന്നിലേക്ക് മാര്‍ച്ച് ചെയ്തു. ഒടുവില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക്. ഒടുവില്‍, റഷ്യന്‍ പോരാട്ടവീര്യത്തിന് ക്രൊയേഷ്യ കടിഞ്ഞാണിടുന്നു. അവസാനം വരെ പോരാടിയാണ് റഷ്യ കീഴടങ്ങിയത്.

നാടകീയ രംഗങ്ങള്‍ അരങ്ങേറിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ക്രൊയേഷ്യ റഷ്യയെ കീഴടക്കിയത്. ഓരോ ഗോള്‍ വീതം നേടിയ മത്സരം മുഴുവന്‍ സമയത്ത് സമനിലയില്‍ പിരിയുന്നു. തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. എന്നാല്‍, എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ കൂടി സ്വന്തമാക്കുന്നു. വിജയികളെ നിശ്ചയിക്കാന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്…ഇവിടെ ആതിഥേയര്‍ വീഴുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയത്. അവസാന ശ്വാസം വരെ രാജ്യത്തിനായി പോരാടിയ റഷ്യ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്…ക്രൊയേഷ്യ സെമി ഫൈനലിലേക്കും…

ആദ്യ പത്ത് മിനിറ്റില്‍ ആതിഥേയരായ റഷ്യ മേധാവിത്വം പുലര്‍ത്തി. ക്രൊയേഷ്യയെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ റഷ്യ പുറത്തെടുത്തത്. പ്രതിരോധത്തില്‍ മാത്രം ശ്രദ്ധിക്കാതെ ആക്രമിച്ച് കളിക്കാനും രഷ്യ ശ്രമിച്ചു. എന്നാല്‍, ആദ്യ പത്ത് മിനിറ്റിന് ശേഷം ക്രൊയേഷ്യ കളിയിലേക്ക് തിരിച്ചുവന്നു. ഡെനിസ് ചെറിഷേവിലൂടെ റഷ്യയും മുന്നേറ്റത്തിലേക്ക് ശ്രദ്ധയൂന്നി. ബോള്‍ പൊസഷനില്‍ ക്രൊയേഷ്യ മികച്ചു നിന്നു. ചെറിഷേവിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റം റഷ്യയെ മുന്നിലെത്തിക്കുന്ന കാഴ്ചയാണ് മത്സരത്തിന്റെ 31-ാം മിനിറ്റില്‍ കണ്ടത്. ചെറിഷേവിന്റെ ഗോളിലൂടെ റഷ്യ ലീഡ് സ്വന്തമാക്കി. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഒരു ലോംഗ് റേഞ്ചര്‍ ഷോട്ടിലൂടെയാണ് റഷ്യയുടെ ആദ്യ ഗോള്‍ പിറന്നത്. ചെറിഷേവ് ഈ ലോകകപ്പിലെ നാലാം ഗോളാണ് സോച്ചിയില്‍ സ്വന്തമാക്കിയിരിക്കുന്നത്. ക്രൊയേഷ്യ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ആതിഥേയരുടെ ആദ്യ ഗോളില്‍ ആദ്യമൊന്ന് പകച്ചെങ്കിലും മിനിറ്റുകള്‍ക്കകം ക്രൊയേഷ്യ തിരിച്ചടിച്ചു. 31-ാം മിനിറ്റില്‍ റഷ്യ നേടിയ ഗോളിന് 39-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ മറുപടി. മാരിയോ മാന്‍സൂക്കിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ക്രമാരിച്ചിലേക്ക്. മികച്ചൊരു ഹെഡറിലൂടെ പന്ത് റഷ്യയുടെ ഗോള്‍ വലയിലെത്തിച്ച് ക്രമാരിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍.

രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. കളിക്കളത്തില്‍ കൂടുതല്‍ ആധിപത്യം ക്രൊയേഷ്യയ്ക്ക് തന്നെ. എന്നാല്‍, രണ്ടാം ഗോള്‍ പിറക്കാതെ കളി വിരസമാകുന്ന കാഴ്ച. റഷ്യയെ പ്രതിരോധത്തിലാക്കുന്ന നിരവധി മുന്നേറ്റങ്ങളാണ് ക്രൊയേഷ്യ രണ്ടാം പകുതിയില്‍ നടത്തിയത്. പെരിസിച്ചിന്റെ ഒരു ഓണ്‍ ഗോള്‍ ഷോട്ട് റഷ്യന്‍ പോസ്റ്റില്‍ തട്ടി തിരിച്ചുപോയത് ക്രൊയേഷ്യയ്ക്ക് തിരിച്ചടിയായി.

രണ്ടാം ഗോളിന് വേണ്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇരു ടീമുകളും തോറ്റുപോയി. ഒടുവില്‍, മത്സരത്തിന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഓരോ ഗോളുമായി ഇരു ടീമുകളും സമനിലയില്‍. തുടര്‍ന്ന് വിജയികളെ നിശ്ചയിക്കാനായി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുന്നു.

എക്‌സ്ട്രാ ടൈമിലും രണ്ടാം ഗോളിനായുള്ള നെട്ടോട്ടം തുടരുകയായിരുന്നു ഇരു ടീമുകളും. മത്സരം കൂടുതല്‍ ആവേശത്തിലേക്ക് നീങ്ങുകയായിരുന്നു എക്‌സ്ട്രാ ടൈമില്‍. ഒടുവില്‍ മത്സരത്തിന്റെ നൂറാം മിനിറ്റില്‍ ക്രൊയേഷ്യയുടെ കാത്തിരിപ്പിന് വിരാമം…റഷ്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തി ക്രൊയേഷ്യ രണ്ടാം ഗോള്‍ പിറക്കുന്നു. ഡൊമാഗോ വിദ ക്രൊയേഷ്യക്കായി ലീഡ് ഉയര്‍ത്തി. കോര്‍ണര്‍ കിക്കിന് റഷ്യയുടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് വിദ ഹെഡര്‍ നല്‍കുന്നു. വിദയിലൂടെ നിര്‍ണായക ഗോള്‍ ക്രൊയേഷ്യ സ്വന്തമാക്കുന്നു.

സമനില ഗോളിനായി റഷ്യ എക്‌സ്ട്രാ ടൈമിന്റെ അവസാനം വരെ ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍, ആതിഥേയര്‍ക്ക് ക്രൊയേഷ്യയെ മറികടക്കാന്‍ സാധിക്കാതെ പോയി. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ റഷ്യന്‍ ആരാധകര്‍ കണ്ണീരണിയാന്‍ തുടങ്ങി. കാല്‍പന്ത് ആരാധകരെല്ലാം റഷ്യയുടെ തോല്‍വി സമ്മതിച്ച നിമിഷം. എന്നാല്‍, കളിക്കളത്തിലെ താരങ്ങള്‍ താഴ്ന്നുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഗാലറിയിലെ ആയിരക്കണക്കിന് വരുന്ന റഷ്യന്‍ ആരാധകരുടെ പ്രാര്‍ത്ഥന അവസാന മിനിറ്റില്‍ ഫലം കണ്ടു. 115-ാം മിനിറ്റില്‍ റഷ്യയുടെ സമനില ഗോള്‍ പിറക്കുന്നു!! സഗോയേവ് ഉയര്‍ത്തി നല്‍കിയ പന്ത് ഉജ്ജ്വലമായ ഹെഡറിലൂടെ ഫെര്‍ണാണ്ടസ് ഗോള്‍ വലയിലെത്തിക്കുന്നു. എക്‌സ്ട്രാ മിനിറ്റിന് ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ മത്സരം 2-2 സമനിലയില്‍. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്…

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സംഭവിച്ചത് :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here