Advertisement

കുമ്പസാര പീഡനം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കടുതൽ വാദത്തിനായി കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

July 9, 2018
Google News 0 minutes Read
court pospones hearing of priest rape case

ഓർത്തഡോക്‌സ് സഭയിലെ വൈദികരുടെ ലൈംഗിക ചൂഷണക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കടുതൽ വാദത്തിനായി കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. യുവതിയെ വൈദികർ സംഘം
ചേർന്ന് ചൂഷണം ചെയ്‌തെന്നും വൈദികർക്ക് പരസ്പരം കാര്യങ്ങൾ അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തുവെന്നും മജിസ്‌ട്രേറ്റിനു മുന്നിൽ രഹസൃ മൊഴി രേഖപ്പെടുത്തിയതായും കൊച്ചിയിലെ ഹോട്ടലിൽ കൊണ്ടുവന്ന് തെളിവെടുത്തതായും പ്രോസിക്യൂഷൻ
അറിയിച്ചു. യുവതി മൊഴി പരസ്പരം മാറ്റിപ്പറയുകയാണന്ന് പ്രതിഭാഗം
ആരോപിച്ചു. 18 വർഷം മുൻപ് നടന്നതും പിന്നീട് തുടർന്നതുമായ കാര്യങ്ങൾ യുവതിയുടെ പൂർണ സമ്മതതോടെയായിരുന്നുവെന്നും യുവതി ഇതുവരെ നേരിട്ട് ഒരു പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഹോട്ടലിൽ മുറി ബുക്ക് ചെയ്തതും പണം നൽകിയതും യുവതി സ്വമേധയാ ആണന്നും ഇപ്പോൾ പീഡന ആരോപണം ഉന്നയിക്കുന്നതിൽ ഗൂഢലക്ഷ്യമുണ്ടന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

വൈദികരായ സോണി വറുഗീസ്, ജോബ് മാത്യു , ജോൺസൺ മാത്യു ,ജെയ്‌സ് ജോർജ് എന്നീ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആരോപണം തെളിയിക്കുന്നതിന്
തെളിവായി ഒരു വസ്തതയും ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും ആരോപണത്തിൽ കുടുക്കിയുള്ള പീഡനമാണ് നടക്കുന്നതെന്നും ഹർജി ഭാഗം ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here