ദിപ കർമാകറിന് സ്വർണം

ഇന്ത്യൻ ജിംനാസ്റ്റിക്‌സ് താരം ദിപ കർമാകറിന് ആദ്യ ടൂർണമെന്റിൽ തന്നെ സ്വർണം. ജിംനാസ്റ്റിക്‌സ് ലോക ചലഞ്ച് കപ്പിൽ വോൾട്ട് ഇനത്തിലാണ് സ്വർണ നേട്ടവുമായി ദിപ തിളങ്ങിയത്.
തുർക്കിയിലെ മെർസിനിൽ നടന്ന മത്സരത്തിൽ 14.150 പോയിന്റുമായാണ് ദിപ സ്വർണം സ്വന്തമാക്കിയത്. യോഗ്യത റൗണ്ടിൽ 13.400 പോയിന്റും ദിപ നേടിയിരുന്നു. ലോക ചലഞ്ച് കപ്പിൽ ദിപയുടെ ആദ്യ സ്വർണമാണിത്. ഇതേയിനത്തിൽ റിയൊ ഒളിംപിക്‌സിൽ മത്സരിച്ച ദിപ നാലാം സ്ഥാനത്തായിരുന്നു.
റിയോ ഒളിമ്പിക്‌സിനു ശേഷം പരിക്കേറ്റ താരം ഏറെക്കാലത്തിനു ശേഷമാണ് തിരികെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here