കിടപ്പാടം ജപ്തി ചെയ്യരുത് : ധനമന്ത്രി തോമസ് ഐസക്ക്

പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യരുതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബാങ്ക് ചർച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന് പേരിൽ വീടും സ്ഥലവും ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. ജപത് തുടർന്നാൽ മരിക്കുമെന്ന് പ്രീത ഭീഷണി മുഴക്കിയിരുന്നു. ജപ്തി നടപടിക്കായി ബലം പ്രയോഗിക്കരുതെന്ന് പിടി തോമസും എംഎൽഎയും പറഞ്ഞിരുന്നു.
1994ലാണ് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാൻ പ്രീത ജാമ്യം നിന്നത്. രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റുവെന്നാണ് ആക്ഷേപം. ലോഡ് കൃഷ്ണ ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. വായ്പ എടുത്തയാൾ പണം തിരിച്ചടയ്ക്കാതെ വന്നതോടെ 1997ൽ നാല് സെന്റ് സ്ഥലം വിറ്റ് ഇടപാട് അവസാനിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഈ ബാങ്ക് എച്ച്ഡിഎഫ്‌സി ഏറ്റെടുത്തിരുന്നു. രണ്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് 2 കോടി 70ലക്ഷം രൂപ അടയ്ക്കണം എന്നാണ് ബാങ്ക് അറിയിച്ചത്. എന്നാൽ ഇത് പറ്റില്ലെന്ന് പ്രീതയുടെ കുടുംബം വ്യക്തമാക്കിയതോടെ ബാങ്ക് ഇത് ലേലത്തിന് വച്ചു. 37ലക്ഷം രൂപയ്ക്കാണ് ബാങ്ക് വീട് ലേലം ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here