വൈക്കത്ത് സ്‌കൂൾ കെട്ടിടം ഇടിഞ്ഞുവീണു

school building collapsed at vaikom

വൈക്കത്ത് സ്‌കൂൾ കെട്ടിടം ഇടിഞ്ഞുവീണു. വൈക്കം ഗവ. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകത്തിൽ ആർക്കും പരിക്കില്ല.

സയൻസ് ലാബും, ഡസ്‌ക്, ബഞ്ച് തുടങ്ങിയവ സൂക്ഷിക്കുന്ന മുറിയുമാണ് നിലം പതിച്ചത്. കെട്ടിടം വീണത് ക്ലാസുകൾ തുടങ്ങുന്നത് മുമ്പായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Top