ഇതുവരെ രക്ഷപ്പെടുത്തിയത് എട്ടുപേരെ; ഇനിയുള്ളത് അഞ്ച് പേര്‍; നല്ല വാര്‍ത്തയ്ക്കായി കാതോര്‍ത്ത് ലോകം

തായ്ലാന്റിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ നാല് പേരെ ഇന്നലെ പുറത്തെത്തിച്ചതോടെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം എട്ടായി. ഞായറാഴ്ചയാണ് കുട്ടികളെ പുറത്തെത്തിച്ച് തുടങ്ങിയത്. രണ്ടോ മൂന്നോ ദിവസത്തിനകം മുഴുവന്‍ പേരയും പുറത്ത് എത്തിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. തായ് നാവിക സേനയാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. 13 വിദേശ സ്കൂബാ ഡൈവിംഗ് വിദഗ്ധരും അഞ്ച് തായ്ലാന്റ് നാവിക സേനാംഗങ്ങളും ഉള്‍പ്പെടുന്ന സംഘമാണിത്.
ഇതുവരെ പുറത്ത് എത്തിച്ച കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. നാല് കുട്ടികളും ഇവരുടെ പരിശീലകനായ 25കാരനായ എക്കപോല്‍ ചാന്ത്വോങ്ങിനേയുമാണ് ഇനി പുറത്ത് എത്തിക്കാനുള്ളത്. രക്ഷപ്പെടുത്തിയവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുട്ടികളെ മാതാപിതാക്കളുടെ സമീപത്ത് എത്തിച്ചിട്ടില്ല. അണുബാധയേല്‍ക്കാതിരിക്കാനാണിത്. ഒരു കുട്ടിയ്ക്ക് രണ്ട് രക്ഷാപ്രവര്‍ത്തകര്‍ എന്ന തരത്തില്‍ ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്ത് എത്തിക്കുന്നത്. കുട്ടിയ്ക്ക് മുന്നിലും പുറകിലുമായാണ് രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here