4 രൂപയ്ക്ക് 55 ഇഞ്ച് എൽഇഡി സ്മാർട്ട് ടിവി, റെഡ്മി നോട്ട് ഫോൺ എന്നിങ്ങനെ നിരവധി വസ്തുക്കൾ ! ഞെട്ടിക്കുന്ന ഓഫറുമായി ഷവോമി

നാലാം വാർഷികത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഷവോമി. ജൂലൈ 10 മുതൽ 12 വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 4 രൂപയുടെ ഫ്‌ലാഷ് സെയിലാണ് വാർഷിക വിൽപന മേളയുടെ മുഖ്യ ആകർഷണം. വെറും നാലു രൂപയ്ക്ക് 55 ഇഞ്ചിന്റെ എംഐ എൽഇഡി സ്മാർട്ട് റ്റിവി, റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാൻഡ് 2 എന്നിവ സ്വന്തമാക്കാൻ വാർഷിക വിൽപനയിൽ അവസരമുണ്ട്.
ഇന്ന് രാവിലെ 10 മണി മുതൽ ജൂലൈ 12 അർധരാത്രി വരെയാണ് ഓഫർ കാലാവധി.
എസ്ബിഐ, പേടിഎം,മൊബിക്വിക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവും ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7500 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ 500 രൂപയുടെ കിഴിവ് ലഭിക്കും. സമാനമായ കിഴിവ് പേടിഎം ഉപയോഗിക്കുന്നവർക്കും ലഭിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here