യുവതിയെ പള്ളിയിലേക്ക് വിളിച്ച് പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് വൈദികന് എതിരെ കേസ്

യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് വൈദികനെതിരെ കേസ്. ഫാദർ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്. മാവേലിക്കരയിലാണ് സംഭവം. കായംകുളം പോലീസാണ് കേസ് എടുത്തത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.അന്ന് മാവേലിക്കര ഭദ്രാസനാധിപന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വൈദികനായ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കായംകുളം പോലീസ് കേസ് എടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ആദ്യം ഒത്തുതീർപ്പിനെത്തിയ ഫാദർ ബിനു ജോർജ് പിന്നീട് അപവാദ പ്രചരണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here