സ്വവർഗരതി കുറ്റകരമാണോ എന്നത് മാത്രം പരിശോധിക്കും: സുപ്രീം കോടതി

സ്വവർഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി. സ്വവർഗരതി നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
377 വകുപ്പിൻറെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയ കോടതി പങ്കാളികൾ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾ പരിഗണിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
2009ൽ നാസ് ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയാണ് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി നിയമ വിധേയമാക്കിയത്. എന്നാൽ ഹൈക്കോടതി ഉത്തരവ് 2013ൽ സുപ്രീം കോടതി റദ്ദാക്കി. ഈ ഉത്തരവിനെതിരെ നൽകിയ പുന:പരിശോധനാ ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here