ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശാന്തിപുരം സ്വദേശി കുമാറിനെയാണ് ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയത്. കുമാറും ഭാര്യ കവിത, സുഹൃത്ത് ചുരുളി എന്നിവരും തമിഴ്‌നാട്ടില്‍ പോയി രാത്രി പന്ത്രണ്ടരയോടെ ട്രിപ്പ് ജീപ്പില്‍ രാജാപ്പാറയിലെത്തിയശേഷം രണ്ടര കിലോമീറ്ററകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.
കവിതയും ചുരുളിയും മുന്നോട്ട് ഓടിയെങ്കിലും തിരിഞ്ഞോടിയ കുമാറിനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് കുമാറിന്റെ തലയുടെ പിന്‍വശത്ത് ക്ഷതമേല്‍ക്കുകയും ചവിട്ടേറ്റ് വലതുകാല്‍ ഒടിയുകയും ചെയ്തിട്ടുണ്ട്. കാട്ടാനയെ കണ്ട് മുന്നോട്ട് ഓടിയ കുമാറിന്റെ ഭാര്യ കവിതയും സുഹൃത്ത് ചുരുളിയും തൊട്ടടുത്ത വീട്ടില്‍ അഭയം തേടി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും ആന ഇവിടെ നിന്ന് പോയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here