കുമ്പസാര പീഡനം; വൈദികർക്ക് മുൻകൂർ ജാമ്യമില്ല

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഫറഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസിൽ ഓർത്തൊഡോക്‌സ് സഭാ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നീ ഓർത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളായ വൈദികർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്ന് കോടതി. ഓർത്തഡോക്‌സ് വൈദികർ വേട്ടക്കാരെ പോലെ പെരുമാറി. വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം.
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here