കോളിന്‍ഡാ കോളിംഗ്… ‘ക്രൊയേഷ്യാ ഡാ’ ; കാല്‍പന്തിനൊപ്പം താളംവെച്ച് ഒരു സുന്ദരി പ്രസിഡന്റ്
ക്രൊയാട്ടുകള്‍ സ്വപ്‌ന ഫൈനലിന് ബൂട്ടണിയാന്‍ തയ്യാറെടുക്കുകയാണ്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ടൂര്‍ണമെന്റിലെ ഫൈനലിലെത്തുന്നത്. ഇത്തിരി കുഞ്ഞന്‍ രാജ്യം അട്ടിമറികളിലൂടെ വമ്പന്‍മാരെ മൂക്കുകുത്തിച്ച് ഫൈനല്‍ വരെ എത്തിയത് ചില്ലറ കാര്യമൊന്നുമല്ല. അതുകൊണ്ട് തന്നെ അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ കുറച്ച് ഓവറായാലും അവരെ കുറ്റം പറയാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയയിലെല്ലാം ക്രൊയേഷ്യയെ കുറിച്ചാണ് ചര്‍ച്ചകള്‍. ലൂക്കാ മോഡ്രിച്ച്, പെരിസിച്ച്, മാന്‍ഡ്‌സൂക്കിച്ച്, റെബിച്ച് തുടങ്ങിയ പേരുകളെല്ലാം സൂപ്പര്‍ഹിറ്റായി ഓടുന്നു. അതിനിടയിലാണ് കോളിന്‍ഡ ഗ്രാബര്‍ കിറ്റ്‌റോവിച്ച് എന്ന പേരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കളിക്കളത്തില്‍ ബൂട്ടണിയാതെ തന്നെ ഫുട്‌ബോള്‍ താരങ്ങളേക്കാള്‍ ആരാധകരാണ് ഈ സുന്ദരിയായ പ്രസിഡന്റിന്. ക്രൊയേഷ്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഈ പ്രസിഡന്റ് റഷ്യയിലെത്തിയിട്ടുണ്ട്. സാധാരണ കാണികളെ പോലെ മതിമറന്ന് സന്തോഷപ്രകടനം നടത്താനും ഗാലറിയിലിരുന്ന് ഈ പ്രസിഡന്റിന് സാധിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ കോളിന്‍ഡായ്ക്ക് ആരാധകര്‍ വര്‍ധിക്കാന്‍ കാരണം. ക്രൊയേഷ്യ – റഷ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യ വിജയിച്ചതിന് പിന്നാലെ താരങ്ങള്‍ക്കൊപ്പം കോളിന്‍ഡ ആഹ്ലാദപ്രകടനം നടത്തിയതും ഡ്രസിംഗ് റൂമില്‍ എത്തി താരങ്ങളെ കെട്ടിപ്പിടിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
അതിന് പിന്നാലെ സെമി ഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെയും അട്ടിമറിച്ചു. കോളിന്‍ഡയുടെ സന്തോഷം ഇരട്ടിച്ചു. ഫൈനലില്‍ ഫ്രഞ്ച് പടയെ കൂടി വീഴ്ത്തി ആ ലോക മോഹ കപ്പില്‍ ക്രൊയേഷ്യയെങ്ങാനും മുത്തമിട്ടാല്‍ കോളിന്‍ഡയുടെ ആഹ്ലാദപ്രകടനവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല. മോഡ്രിച്ചിനും സംഘത്തിനുമൊപ്പം ക്രൊയേഷ്യയുടെ അമ്പതു വയസുകാരിയായ സുന്ദരി പ്രസിഡന്റും സോഷ്യല്‍ മീഡിയയിലെ താരമാണ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here