മുതിരപ്പുഴയാറ്റില്‍ നിന്ന് മനുഷ്യശരീരഭാഗം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു

കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ നിന്നും മനുഷ്യന്റെ ശരീരഭാഗം കണ്ടെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് തിരോധാന കേസുകളുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നിലവില്‍ അന്വേഷണം നടത്തുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തായി മുതിരപ്പുഴയാറ്റില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ശരീരഭാഗം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയുമോ എന്നും പോലീസ് പരിശോധിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here