തായ്ലാന്റിലെ ആ ഗുഹ ഇനി മ്യൂസിയം

ഗുഹ എന്ന് കേട്ടാൽ ഇന്ന് ലോകത്തിന്രെ നെഞ്ചൊന്നിടിക്കും. അത്രമാത്രം ഒരു ഗുഹയും അതിൽ അകപ്പെട്ട് പോയ 12 കുട്ടികളും ഒരു കോച്ചും ലോകത്തിന്റെ പ്രാർത്ഥനകളിൽ ഉൾപ്പെട്ട ദിവസങ്ങളാണ് കടന്ന് പോയത്. 17ദിവസത്തെ ആശങ്കകൾക്ക് മേൽ ഒരു തൂവൽ സ്പർശം പോലെയാണ് ഓരോ കുട്ടികളേയും രക്ഷപ്പെടുത്തി എന്ന വാർത്തകൾ ലോകത്തെ തേടിയെത്തിയത്.
ലോകം ആകാംക്ഷയോടെ നോക്കിയ തായ്ലാന്റിലെ ആ ഗുഹ, താം ലുവാങ് ഗുഹ മ്യൂസിയമാക്കാനൊരുങ്ങുകയാണ് അധികൃതർ. കുട്ടികളെ രക്ഷപ്പെടുത്തിയ രീതികൾ എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് മ്യൂസിയം പ്രവർത്തിക്കുക എന്നാണ് രക്ഷാപ്രവർത്ത സംഘത്തിന്റെ തലവനായ നരോങ്സാങ് ഒസോട്ടാനാകോൺ പറയുന്നത്.
ഉത്തര ചിയാങിലെ മേ സായ് എന്ന ചെറിയ പട്ടണത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. തായ്ലാന്റിലെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നാണിത്. മഴ സമയത്ത് ഗുഹയ്ക്കുള്ളിൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത് കൊണ്ട് വർഷത്തിൽ എല്ലാ ദിവസവും മ്യൂസിയം തുറന്ന് പ്രവർത്തിക്കില്ലെന്നാണ് സൂചന. ജൂൺ മുതൽ ഒക്ടോബർ വരെ മാസത്തിലാണ് ഗുഹയ്ക്ക് അകത്ത് വെള്ളം കയറുക. ലോസ് ആഞ്ചലിസ് ആസ്ഥാനമായ ഇവാനോ പിക്സചേഴ്സ് ഈ സംഭവം സിനിമയാക്കാനും രംഗത്ത് വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here