കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഈ മാസം തന്നെ ആരംഭിക്കും

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഈ മാസം ആരംഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആദ്യ വിമാനം ജിദ്ദയിലേക്കാണ് സർവീസ് നടത്തുക. എയർപോർട്ട് അതോറിറ്റി ചെയർമാൻ ഈ മാസം 24ന് കരിപ്പൂർ സന്ദർശിക്കും. വലിയ വിമാനങ്ങൾ സർവീസ് നടത്താൻ ആവശ്യമായ റൺവേയും മറ്റ് നവീകരണ ജോലികളും പുരോഗമിക്കുകയാണ്. നിര്‍മാണം മൂലം ഏര്‍പ്പെടുത്തിയ വിമാനസര്‍വീസിനുളള നിയന്ത്രണവും എടുത്തുമാറ്റി. അഗ്നിശമന സുരക്ഷ സംബന്ധിച്ച കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴിലേക്ക് കരിപ്പൂരിനെ തരം താഴ്ത്തിയ നടപടി എയർപോട്ട് അതോറിറ്റി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here