ജിഎന്‍പിസി അഡ്മിന്‍ വിനീത മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ വിനീത മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. മദ്യപാനം പ്രോത്സാഹിപ്പിച്ചതിനെതിരെയും അനധികൃത മദ്യ വില്‍പ്പന നടത്തിയെന്നും ആരോപിച്ച് ഗ്രൂപ്പിനെതിരെ എക്‌സൈസ് എടുത്ത കേസിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
തന്റെ ഭര്‍ത്താവ് അജിത് കുമാര്‍ അഡ്മിനായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേരില്‍ ഒരു രഹസ്യ ഗ്രൂപ്പ് ഉണ്ടെന്നും 18 ലക്ഷം അംഗങ്ങളുള്ള ഈ ഗ്രൂപ്പില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലെന്നും ചിലര്‍ ഈ ഗ്രൂപ്പിനെ അനുകരിച്ച് ഇതേ പേരില്‍ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്നും അവരാണ് ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
താന്‍ ഗ്രൂപ്പ് അഡ്മിനല്ലെന്നും പോലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുകയാണെന്നും വിനിത ഹര്‍ജിയില്‍ ആരോപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here