ഹിമ ദാസ് ഇന്ത്യയുടെ ‘പൊന്നാണ്’; ലോകകപ്പ് ആവേശത്തിനിടയില്‍ കാണാതെ പോകരുത് ഈ പെണ്‍കുട്ടിയെ…(വീഡിയോ)

ലോകകപ്പ് ആവേശത്തിലാണ് എല്ലാ കായികപ്രേമികളും. ഇന്ത്യ ലോകകപ്പ് വേദിയില്‍ ഇല്ലെങ്കിലും രാജ്യത്തെ കായികപ്രേമികളില്‍ ആവേശത്തിന് കുറവൊന്നുമില്ല. ലോകകപ്പ് ആരവത്തിനിടയില്‍ ഇന്ത്യയുടെ പേര് ഉയര്‍ത്തിപിടിച്ച ഈ 18- കാരിയെ ആരും മറക്കരുത്.

അത്‌ലറ്റിക്‌സില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ഹിമ ദാസ്. അണ്ടര്‍ – 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിലാണ് ഹിമയുടെ സ്വര്‍ണനേട്ടം. 51.46 സെക്കന്‍ഡിലാണ് ഹിമ ഓട്ടം പൂര്‍ത്തിയാക്കി ഒന്നാമതെത്തിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഹിമ ദാസ് സ്വന്തമാക്കി. അസം സ്വദേശിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top