പിഡിപിയെ പിളര്‍ത്താന്‍ നോക്കിയാല്‍ ഗുരുതര പ്രത്യാഘാതം: ബിജെപിക്ക് മുന്നറിയിപ്പുമായി മുഫ്തി

പി.ഡി.പിയെ പിളര്‍ത്താനുള്ള ബി.ജെ.പി നീക്കത്തിന് എതിരെ മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ബി.ജെ.പിയുടെ നീക്കം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുഫ്തി പറഞ്ഞു. ബി.ജെ.പി സര്‍ക്കാരിനെ പിന്തുണക്കാനുള്ള വിമത പി.ഡി.പി എം.എല്‍.എമാരുടെ നീക്കത്തിനിടെയാണ് പ്രതികരണം. വിമത എം.എല്‍.എമാരെ കൂടെ കൂട്ടി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനിടെയാണ് കടുത്ത വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്തിയത്. 1987 ലെ പോലെ ജനങ്ങളുടെ വോട്ടവകാശത്തെ ഹനിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെങ്കില്‍ കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരികയെന്ന് മെഹബൂബ പറഞ്ഞു. നീക്കം കൂടുതല്‍ വിഘടന വാദികള്‍ക്ക് ജന്മം നല്‍കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here