ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

ജിഎന്‍പിസി ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാര്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്‌സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്മിന്‍ അജിത്തും ഭാര്യയും ഒളിവിലാണ്.അജിത് കുമാറിന്റെ ഭാര്യ വിനീത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
ജിഎന്‍പിസി ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here