ധനകാര്യ സ്ഥാപനയുടമയെ അക്രമികൾ പെട്രോളൊഴിച്ച കത്തിച്ചു

ബൈക്കിലെത്തിയ ആൾ പെട്രോളൊഴിച്ച് കത്തിച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയിലിലെ മലബാർ ഫൈനാൻസിയേഴ്‌സ് ഉടമ കുപ്പായക്കോട ഒളവക്കുന്നേൽ പി.ടി. കുരുവിളയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് മുളകുപൊടി എറിഞ്ഞശേഷം അക്രമി പെട്രോളൊഴിച്ച് തീയിട്ടത്. അക്രമി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കുരുവിള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടുദിവസം മുമ്പ് സ്ഥാപനത്തിൽ വായ്പ ആവശ്യപ്പെട്ട് ഒരാൾ എത്തിയിരുന്നു. ഈട് ഹാജരാക്കാത്തതിനാൽ പണം നൽകിയില്ല. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ കുരുവിള ഇയാളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇയാളാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുരുവിള പറഞ്ഞതായി പോലീസ് അറിയിച്ചു. ഈ വീഡിയോ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here