Advertisement

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കും: അമിത് ഷാ

July 14, 2018
0 minutes Read
Amit Sha BJP

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന പ്രചാരണവും യോഗത്തിനിടയില്‍ അമിത് ഷാ തള്ളി കളഞ്ഞു. അതോടൊപ്പം, സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തെലങ്കാനയിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top