റോഡുപണിക്കിടെ തൊഴിലാളിക്ക് ലഭിച്ചത് നിധി

റോഡുപണിക്കിടെ തൊഴിലാളിക്ക് ലഭിച്ചത് നിധി. ഛത്തീസ്ഗഡിലെ കൊണ്ടഗോൺ ജില്ലയിൽ റോഡ് പണിയ്ക്ക് പോയ തൊഴിലാളിയ്ക്കാണ് റോഡുപണിക്കായി കുഴിച്ചപ്പോൾ ഒരു കുടം സ്വർണ്ണം ലഭിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വർണനാണയങ്ങൾ അടങ്ങിയ ഒരു കുടമാണ് റോഡ് പണിയ്ക്കിടയിൽ കുഴിച്ച കുഴിയിൽ നിന്നും കണ്ടെടുത്തത്.
900 വർഷം പഴക്കമുണ്ട് ഈ സ്വർണനായണങ്ങൾക്ക്. 57 സ്വർണ നാണയങ്ങൾ, ഒരു വെള്ളി നാണയം, ഒരു സ്വർണ്ണ കമ്മൽ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കോർകോട്ടി മുതൽ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിർമ്മാണത്തിനിടെയാണ് ഇങ്ങനൊരു നിധി ലഭിച്ചത്. സ്വർണനാണയങ്ങൾ അടങ്ങിയ കുടം കോർകോട്ടി സർപഞ്ച് ജില്ല കലക്ടർ നീൽകാന്ത് തെകമിന് കൈമാറി.
സ്ത്രീകളായ തൊഴിലാളികൾക്കാണ് ഭൂമിക്കടിയിൽ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്. 1213 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത്. വിധർഭ (ഇപ്പോഴത്തെ മഹാരാഷ്ട്ര) ഭരിച്ചിരുന്ന യാദവ രാജവംശത്തിൻറെ കാലത്തുള്ള നാണയങ്ങളുടെ ലിഖിതങ്ങൾ ഈ നാണയത്തിലുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങൾ പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here