പതിനേഴുകാരനെ പീഡിപ്പിച്ച കേസ്; യുവതിക്കെതിരെ പോക്‌സോ ചുമത്തി

പീരുമേട് സ്വദേശിയായ പതിനേഴുകാരനും കുമളി സ്വദേശിയായ 27-കാരിയും ഭാര്യാഭര്‍ത്താക്കന്‍മാരായി ഒന്നിച്ച് ജീവിച്ചു!!! ഒടുവില്‍, ഭര്‍ത്താവ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് യുവതി പോലീസിന് പരാതി നല്‍കി. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതി കുറ്റക്കാരി. യുവതിക്കെതിരെ പോക്‌സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
യുവതി കുറ്റം ആരോപിക്കുന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 17 വയസ് മാത്രം പ്രായമുള്ള കൗമാരക്കാരനാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചത്. 15 ദിവസത്തോളം പീരുമേടുള്ള വീട്ടില്‍ ഉവര്‍ ഒന്നിച്ച് താമസിച്ചു. ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here