Advertisement

ആദിലിന്റെ സഹോദരനേയും പോലീസ് തിരയുന്നു

July 15, 2018
Google News 0 minutes Read
maharajas college

അഭിമന്യു വധക്കേസില്‍ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആദിലിന്റെ സഹോദരനേയും പോലീസ് തിരയുന്നു. ആലുവ എടത്തല സ്വദേശിയാണ് ആദില്‍. പിതാവ് മുഹമ്മദ് സലീം ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ട് റിമാന്റിലാണ്.  ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സംസ്ഥാന നേതാവാണ് മുഹമ്മദ്.
ചുവരെഴുത്തിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് ആദില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്ത് വില കൊടുത്തും ചുവരില്‍ എഴുതാനാണ് ഉറപ്പിച്ചത്. എസ്എഫ്ഐയ്ക്ക് വഴങ്ങേണ്ടെന്നും തീര്‍ച്ചപ്പെടുത്തിയിരുന്നു. അതുകൊണ്ട് ആയുധങ്ങളുമായാണ് ക്യാമ്പസില്‍ എത്തിയതെന്നും ആദില്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here