ലക്ഷ്യം മറന്ന് ക്രൊയേഷ്യ; ലോകകപ്പിലൊരു ‘ഫ്രഞ്ച്’ മുത്തം (4-2) ചിത്രങ്ങള്‍, വീഡിയോ

1998 ആവര്‍ത്തിച്ചു…ഫ്രഞ്ച് പോരാളികള്‍ക്ക് രണ്ടാം വിശ്വകിരീടം. ലുഷ്‌നിക്കിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ മുത്തമിട്ടത്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയോട് തോറ്റ് കണ്ണീരണിഞ്ഞവര്‍ ലുഷ്‌നിക്കിയില്‍ ആനന്ദകണ്ണീരൊഴുക്കി. ലോകകപ്പിന് പുതിയ അവകാശികളെത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് നിരാശ നല്‍കി ക്രൊയാട്ടുകളുടെ ജൈത്രയാത്ര ഫൈനലില്‍ അവസാനിക്കുന്നു.
ALLEZ! #WorldCup pic.twitter.com/XZVFIxJMSU
— FIFA World Cup (@FIFAWorldCup) July 15, 2018
കളിയുടെ കണക്കില്‍ ക്രൊയേഷ്യ ഫ്രാന്‍സിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ലക്ഷ്യം മറന്നുള്ള പന്ത് തട്ടല്‍ ക്രൊയാട്ടുകള്‍ക്ക് വിനയായി. മത്സരത്തിന്റെ 60 ശതമാനവും പന്ത് കൈവശം വച്ചത് ക്രൊയേഷ്യയായിരുന്നു. എന്നാല്‍, ഫ്രഞ്ച് പ്രതിരോധം ക്രൊയേഷ്യന്‍ മുന്നേറ്റത്തെ അടിയറവ് പറയിച്ചു. പെസഷന്‍ ഗെയിമില്‍ കരുത്തരായ ക്രൊയേഷ്യ ഫ്രാന്‍സിന്റെ മുന്നേറ്റത്തിനൊപ്പം ഓടിതളരുകയും ചെയ്തു.
Only one stat matters…
France have won the #WorldCup! #FRA #FRA #FRA pic.twitter.com/jAmXCvQDNe
— FIFA World Cup (@FIFAWorldCup) July 15, 2018
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് റഷ്യയില്‍ ക്രൊയേഷ്യയുടേത്. ആദ്യമായാണ് ലോകകപ്പില്‍ ക്രൊയാട്ടുകള്‍ രണ്ടാം സ്ഥാനത്തെത്തുന്നത്. 1998 ല്‍ മൂന്നാം സ്ഥാനം നേടിയതായിരുന്നു ക്രൊയേഷ്യയുടെ ഏറ്റവും മികച്ച റിസല്‍ട്ട്. അന്ന് ക്രൊയേഷ്യയെ സെമി ഫൈനലില്‍ വീഴ്ത്തിയതും ഇതേ ഫ്രാന്‍സ്.
#CRO have come from behind to defeat…
A big half awaits if they are to do it again against #FRA in Moscow! #FRACRO // #WorldCupFinal pic.twitter.com/f7uIF4gMvE
— FIFA World Cup (@FIFAWorldCup) July 15, 2018
ആവേശം അവസാന മിനിറ്റ് വരെ നീണ്ട മത്സരത്തിലെ പ്രധാന നിമിഷങ്ങളിലൂടെ…
ആദ്യ പകുതി ഇങ്ങനെ:
ക്രൊയേഷ്യയുടെ ടച്ചില്‍ മത്സരത്തിന് കിക്കോഫ്…
LET’S GO!#FRACRO // #WorldCupFinal pic.twitter.com/epUCt0u962
— FIFA World Cup (@FIFAWorldCup) July 15, 2018
ചുവപ്പും വെള്ളയും കലര്‍ന്ന ജഴ്‌സിയില്‍ ക്രൊയേഷ്യ. കടുംനീല ജഴ്‌സിയില്‍ ഫ്രാന്‍സ്.
The 2014 #GER captain @philipplahm lifted the #WorldCup trophy four years ago…
Who will be lifting it tonight?#FRACRO // #WorldCupFinal pic.twitter.com/Puwe2wfPUu
— FIFA World Cup (@FIFAWorldCup) July 15, 2018
മൂന്നാം മിനിറ്റിലും അഞ്ചാം മിനിറ്റിലും ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍. ഉംറ്റിറ്റിയും വരാനെയും മുന്നേറ്റത്തെ തടുക്കുന്നു. ഫ്രാന്‍സ് പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ നടത്തിയത്.
8-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍. ക്രൊയേഷ്യയ്ക്ക് അനുകൂലമായ കോര്‍ണര്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് എടുക്കുന്നു. കോര്‍ണര്‍ ആനുകൂല്യം മുതലെടുക്കാന്‍ ക്രൊയാട്ടുകള്‍ക്ക് സാധിച്ചില്ല.
ആദ്യ 10 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യന്‍ ആധിപത്യം. 11-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യയ്ക്ക് മികച്ച അവസരം. എന്നാല്‍, ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.
18-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ഗോള്‍ മുഖം വിറക്കുന്നു!!!
ബോക്സിനു തൊട്ടുവെളിയിൽ അന്റോയിൻ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മൻ ഉയർത്തിവിട്ട പന്ത് മാൻസൂക്കിച്ചിന്റെ തലയിൽത്തട്ടി വലയിലേക്ക്. സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല.
#FRA GOAL! @FrenchTeam take the lead in the #WorldCupFinal in Moscow! #FRACRO 1-0pic.twitter.com/axKMtnfDTh
— NOW IN SPORTS (@NOW_InSports) July 15, 2018
ഓ…ഓണ്‍ ഗോള്‍!!! ക്രൊയേഷ്യ പ്രതിരോധത്തില്‍…
That @MarioMandzukic9 own goal was the first ever to be scored in a #WorldCupFinal ?#beINRussia #beINFWC #FRACRO pic.twitter.com/JE7DfZrS1A
— beIN SPORTS (@beINSPORTS) July 15, 2018
കളിക്കളത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ക്രൊയേഷ്യ…എന്നാല്‍, ഗോള്‍ നേടിയത് ഫ്രാന്‍സും.
27-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിനെ വീഴ്ത്തിയതിന് ഫ്രഞ്ച് താരം കാന്റെയ്ക്ക് മഞ്ഞകാര്‍ഡ്.
‘ഹാവൂ…ഭാഗ്യം’- നിരാശരായ ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് ഇവാന്‍ പെരിസിച്ചിലൂടെ സന്തോഷവാര്‍ത്ത.
What a response from @HNS_CFF!#FRACRO // #WorldCupFinal pic.twitter.com/gNb9RWabfb
— FIFA World Cup (@FIFAWorldCup) July 15, 2018
18-ാം മിനിറ്റില്‍ ഫ്രാന്‍സ് നേടിയ ഗോളിന് മറുപടി നല്‍കി ക്രൊയേഷ്യ. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് ഫ്രഞ്ച് പോസ്റ്റിനെ ചുറ്റിപറ്റി പായുന്നു. പന്ത് ക്രൊയേഷ്യന്‍ താരങ്ങളുടെ കാലില്‍. കൂട്ടപ്പൊരിച്ചിലിനിടയില്‍ പെരിസിച്ച് സുന്ദരമായ ഒരു ഗോള്‍ സ്വന്തമാക്കി ക്രൊയേഷ്യയെ സമനിലയിലാക്കുന്നു. (1-1)
#CRO GOAL! @HNS_CFF are back level! Ivan Perisic!#FRACRO // #WorldCupFinalpic.twitter.com/xXyPB2Sn14
— NOW IN SPORTS (@NOW_InSports) July 15, 2018
മത്സരം കൂടുതല്‍ ചൂടുപിടിക്കുന്നു. രണ്ടാം ഗോളിനായി ഇരു ടീമുകളും പൊരിഞ്ഞ പോരാട്ടത്തില്‍. ഫ്രഞ്ച് മുന്നേറ്റം ശക്തിപ്പെടുന്നു. മറുവശത്ത്, തങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരങ്ങള്‍ ക്രൊയേഷ്യ നഷ്ടപ്പെടുത്തുന്നു. ഫ്രഞ്ച് പ്രതിരോധം ക്രൊയേഷ്യന്‍ മുന്നേറ്റത്തിന് വിലങ്ങുതടിയാകുന്നു.
ക്രൊയേഷ്യ വീണ്ടും ഞെട്ടുന്നു…
After looking at the replays, you have to say this is 60/40 a handball. Tough decision but when using VAR you can see Ivan Perisic’s hand moves towards the ball. A good decision, in my opinion #FRA 2-1 #CRO #FRACRO #WorldCupFinal pic.twitter.com/QMPN8SKEpb
— Joe Prince-Wright (@JPW_NBCSports) July 15, 2018
ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ ക്രൊയേഷ്യന്‍ താരം പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി സംശയം. റഫറി വിഎആറിന്റെ സഹായം തേടുന്നു. ഹാന്‍ഡ് ബോള്‍ ഫ്രാന്‍സിന് പെനാല്‍റ്റി ആനുകൂല്യം നല്‍കുന്നു. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അനായാസം അന്റോയ്ന്‍ ഗ്രീസ്മാന്‍ ലക്ഷ്യത്തിലെത്തിക്കുന്നു. ക്രൊയേഷ്യ തലയില്‍ കൈവെക്കുന്നു…മത്സരം 2-1
Fortnite celebration at the World Cup Final. Times have changed. #WorldCupFinal #FRACRO pic.twitter.com/bApyfsrq2C
— Robert (@robertpellikka) July 15, 2018
ആദ്യ പകുതി അവസാനിക്കും മുന്‍പ് സമനില ഗോള്‍ നേടാനായി ക്രൊയേഷ്യയുടെ ശ്രമം. ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി എല്ലാ മുന്നേറ്റങ്ങളും പാഴായി പോകുന്നു. മത്സരം 45 മിനിറ്റുകള്‍ പിന്നിടുന്നു. ആദ്യ പകുതിക്ക് 3 മിനിറ്റ് എക്‌സ്ട്രാ ടൈം അനുവദിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മത്സരം 2-1
Key stats:
? We’ve not had a #WorldCupFinal with three goals in the first half since 1974
? It’s the first #WorldCupFinal with three goals since 1998
So yeah, goals! #FRACRO // #WorldCupFinal pic.twitter.com/DBfXIJQfSR
— FIFA World Cup (@FIFAWorldCup) July 15, 2018
രണ്ടാം പകുതി:
മൽസരം 55 മിനിറ്റ് പിന്നിടുന്നു. കളത്തിൽ ക്രൊയേഷ്യ ആധിപത്യം തുടരുന്ന കാഴ്ച. ഫ്രാൻസ് അന്റോണിയോ കാന്റെയെ പിന്‍വലിക്കുന്നു. എന്‍സോന്‍സെ കളത്തിലേക്ക്.
ഞങ്ങളും കളിക്കും…
കാണികളില്‍ ചിലര്‍ മൈതാനത്തേക്ക് ഇറങ്ങുന്ന കാഴ്ച.
Legend #WorldCupFinal #FRACRO pic.twitter.com/fT0aNgUSb1
— Aman The World Cup?Fan (@AmanTsays) July 15, 2018
മൈതാനത്ത് ഇറങ്ങിയ കാണികളെ സുരക്ഷ ഉദ്യോഗസ്ഥര്‍ നീക്കുന്നു
Stewards drag off a fan who ran onto the pitch in the middle of play #FRACRO pic.twitter.com/fLqejdzuxU
— Alec Luhn (@ASLuhn) July 15, 2018
59–ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്ന കാഴ്ച. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സർവശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാൻസ് ലീഡ് വർധിപ്പിക്കുന്നു. ക്രൊയേഷ്യൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് അന്റോയ്ൻ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസിൽ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫൻഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടിൽ പോഗ്ബയുടെ ഇടംകാലൻ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകർത്ത് വലയിൽ. സ്കോർ 3–1
France vs Croatia ( FIFA world cup 2018 Final)
Third goal France (Paul Pogba 59′)#WorldCupFinal #WorldCup #PaulPogba #FRAvsCRO #FRACRO #fra #cro #Croatia #france pic.twitter.com/D6JXAziXTG— Nina liy (@nina_liy) July 15, 2018
വീണ്ടും ഒരു ഫ്രഞ്ച് മുന്നേറ്റം. ക്രൊയേഷ്യ കൂടുതല്‍ തകര്‍ച്ചയിലേക്ക്. 65-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സിന്റെ നാലാം ഗോള്‍ പിറക്കുന്നു. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം പന്ത് എംബാപ്പെയുടെ കാലുകളിലേക്ക് നല്‍കുന്നു. സമയം നഷ്ടപ്പെടുത്താതെ എംബാപ്പെയുടെ കിടിലന്‍ ഫിനിഷിംഗ്. ഫ്രാന്‍സിന്റെ നാലാം ഗോള്‍ (4-1)
Kylian Mbappe becomes only the second teenager to score in a #WorldCupFinal, after Pele in 1958 #FRACRO https://t.co/VBf1YPaHFQ pic.twitter.com/cFhn8DKTMS
— Mirror Football (@MirrorFootball) July 15, 2018
നാലു മിനിറ്റിനുള്ളിൽ ക്രൊയേഷ്യ തിരിച്ചടിക്കുന്നു. ഇക്കുറി ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവ് നിർണായകമാകുന്നു. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസ് വലിയ പിഴ നൽകേണ്ടി വരുന്നു. മാൻസൂകിച്ചിന്റെ സമ്മർദ്ദം ഗോളിലേക്ക്. സ്കോർ 2–4.
Football is fun ? #Mandzukic #FRACRO Cro 2-4 Fra pic.twitter.com/eIqdSpkpHj
— AB.Raheman (@RahemanAnsari) July 15, 2018
ഗോളിന് വേണ്ടിയുള്ള ക്രൊയേഷ്യയുടെ കാത്തിരിപ്പ് അവസാനം വരെ തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍, ഫ്രഞ്ച് പ്രതിരോധം വില്ലനായതോടെ ക്രൊയേഷ്യ മുട്ടുമടക്കി…ലോകകപ്പിന് പുതിയ ചാമ്പ്യന്‍മാരെ നല്‍കാന്‍ സാധിക്കാതെ ലുഷ്‌നിക്കിയില്‍ ലോംഗ് വിസില്‍…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here