വെള്ളം കുടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിന് നാലാം ഗോള്‍ (4-2)

ഫ്രഞ്ച് പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നവന്‍ ഇത്തവണ ആക്രമണകാരിയായി. ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് പോള്‍ പോഗ്ബയെന്ന പ്രതിരോധ ഭടന്‍ ഓടിയെത്തി. 59-ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തുന്നു. പോള്‍ പോഗ്ബയുടെ ഷോട്ട് തടുക്കാന്‍ കഴിയാതെ ക്രൊയേഷ്യന്‍ ഗോളി കാഴ്ചക്കാരനായി.

പിന്നെയും ഫ്രാന്‍സിന്റെ മുന്നേറ്റം. 65-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ നാലാം ഗോള്‍!!! എംബാപ്പെയിലൂടെയാണ് ഫ്രാന്‍സ് നാലാം ഗോള്‍ സ്വന്തമാക്കിയത്.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നിട്ടു നില്‍ക്കുന്നു. ക്രൊയേഷ്യ കൂടുതല്‍ തകര്‍ച്ചയിലേക്ക് എന്ന് തോന്നിപ്പിച്ച നിമിഷം. ഒടുവില്‍, മത്സരത്തിന്റെ 69-ാം മിനിറ്റില്‍ ക്രൊയേഷ്യ രണ്ടാം ഗോള്‍ സ്വന്തമാക്കുന്നു. ഫ്രഞ്ച് ഗോളിയുടെ പിഴവില്‍ നിന്ന് ലഭിച്ച അവസരം മാരിയോ മാന്‍ഡ്‌സൂക്കിച്ച് ലക്ഷ്യത്തിലെത്തിക്കുന്നു. മത്സരം (4-2)നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More