ഫ്രഞ്ച് വിപ്ലവത്തിന് ഗംഭീര ക്ലൈമാക്‌സ്; ക്രൊയേഷ്യയെ വീഴ്ത്തി ലോകകപ്പില്‍ രണ്ടാം മുത്തം (4-2)

1998 ആവര്‍ത്തിച്ചു…ഫ്രഞ്ച് പോരാളികള്‍ക്ക് രണ്ടാം വിശ്വകിരീടം. ലുഷ്‌നിക്കിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പില്‍ മുത്തമിട്ടത്. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയോട് തോറ്റ് കണ്ണീരണിഞ്ഞവര്‍ ലുഷ്‌നിക്കിയില്‍ ആനന്ദകണ്ണീരൊഴുക്കി. ലോകകപ്പിന് പുതിയ അവകാശികളെത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് നിരാശ നല്‍കി ക്രൊയാട്ടുകളുടെ ജൈത്രയാത്ര ഫൈനലില്‍ അവസാനിക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More