കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കില്ല

ramayanam congress

കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കില്ല. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. സുധീരനും മുരളീധരനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് ആദ്യം പരിപാടിയെ എതിര്‍ത്തത്. കെപിസിസി വിചാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍‘ കോണ്‍ഗ്രസ് രാമായണ പാരായണം’  ആചരിക്കുവാനായിരുന്നു തീരുമാനം. രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ് വിഎം സുധീരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗ്ഗമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനിലാണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top