കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പോലീസ് വിട്ടയച്ചു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here