ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഇന്ന് നിര്‍ണായകം

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് ലീഡ്‌സിലാണ് മത്സരം നടക്കുക. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് സമനിലയിലാണ് പരമ്പര. അതിനാല്‍, ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഇന്നത്തെ വിജയികള്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ട്വന്റി – 20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top