രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചു; രോഗി മരിച്ചു

രോഗിയേയും കൊണ്ട് പോയ ജീപ്പ് മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. കണ്ണൂർ പേരാവൂരിലാണ് സംഭവം. കേളകം ചെട്ട്യാംപറമ്പിൽ പുന്നവേലിൽ ജോസഫാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പനി കൂടിയതിനെ തുടർന്ന് ജോസഫിനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയായിരുന്നു അപകടം. ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഇടിക്കാതിരിക്കാൻ ജീപ്പ് വെട്ടിത്തിരിച്ചതിനെ തുടർന്നാണ് മൺതിട്ടയിൽ ജീപ്പ് ഇടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top